ALAYUNNA PARAVAKAL|alayunna paravakal
Author: TAGOR
Category: Poetry
₹199.00₹199.00
Availability: Out of Stock
Pages: 175
എൻ്റെ കർമങ്ങൾ ഇനി ആരു തുടരും?' അസ്തമയ സൂര്യൻ ചോദിക്കുന്നു. 'എന്നാലാവും വിധം ശ്രമിക്കാം തമ്പുരാനേ ' മൺവിളക്ക് പ്രതിവചിക്കുന്നു! മഹാകവി ടാഗോറിൻ്റെ മിസ്റ്റിക് ഭാവന സമ്മാനിച്ച അതിമനോഹരമായ രചന, അതിൻ്റെ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ മലയാളത്തിലേക്കു പകർന്നു തരുന്നുണ്ട്, വീരാൻ കുട്ടി മാഷ്. ജാപ്പനീസ് ഭാഷയിലെ ഹൈക്കു കവിതകളിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ടാഗോർ രചിച്ച 325 കവിതകളുടെ മൊഴി മാറ്റമാണ് മാഷിൻ്റെ 'അലയുന്ന പറവകൾ ' എന്ന സമാഹാരത്തിലുള്ളത്. ടാഗോറിനെ മലയാളത്തിലെഴുതുക അത്ര, എളുപ്പമുള്ള കാര്യമല്ല.മാഷുടെ രണ്ടു വർഷത്തെ ശ്രമം അതിനു പിന്നിലുണ്ട്. 'മഹാമാരിക്കാലത്തെ ആത്മീയശുശ്രൂഷയായി ഞാനതിനെ അനുഭവിച്ചു പോന്നു ' എന്ന് അദ്ദേഹം തന്നെ ഈ സമാഹാരത്തിൻ്റെ ആമുഖത്തിൽ കുറിച്ചു വയ്ക്കുന്നുണ്ട്. വീരാൻ കുട്ടിയുടെ രചനകൾക്കുള്ള എടുത്തു പറയേണ്ട ഗുണം പുതു കവിതകളിൽ കാണുന്ന ദുർഗ്രഹതയോ, സങ്കീർണതയോ അതിൽ കാണാനാവില്ല എന്നതു തന്നെയാണ്. തികച്ചും സരളവും ഹൃദ്യവുമായ ഭാഷയിൽ, നൂതനമായ ഒരനുഭൂതി മണ്ഡലത്തിലേക്കാണ് അതു വായനക്കാരനെ, ആനയിക്കുക. 'അലയുന്ന പറവകളി'ലൂടെ ടാഗോർക്കവിതകളുടെ സൗന്ദര്യത്തെ മലയാളത്തിലേക്ക് ആവാഹിക്കാനുള്ള മാഷുടെ ഉദ്യമം വായനക്കാരനെ വിസ്മയിപ്പിക്കും.ഇതിലെ ഓരോ കവിതയും നമ്മെ ആ മഹാകവിയുടെ സാന്നിധ്യം അനുഭവിപ്പിക്കും. തീർച്ച! '" മിത്രമേ! താങ്കളുടെ ഉത്തമ ഹൃദയം തിളങ്ങുന്നു, കിഴക്ക് സൂര്യോദയത്തോടൊപ്പം, പ്രഭാതത്തിൽ, ഏകാകിയായ മലയുടെ ഹിമശിഖരം പോലെ!"
കെട്ടിലും മട്ടിലും പുതുമ നിലനിർത്തുന്ന ഈ വിവർത്തനം നമുക്കു സമ്മാനിച്ചിരിക്കുന്നത്
Author | TAGOR |
---|---|
Publisher/Distributor | NC BOOKS |
Category | Poetry |
Pages | 175 |
0 review for ALAYUNNA PARAVAKAL