ISLAMIKADARSHANAM|ഇസ്ലാമികദർശനം
Author: A GROUP OF AUTHORS
Category: ISLAMIC THOUGHT-RELIGION & CULTURE
₹310.00
Availability: Out of Stock
Pages: 1020
മാനവചരിത്രത്തിൽ അതുല്യമായ സാംസ്കാരിക നവോത്ഥാന ത്തിന് തുടക്കം കുറിച്ച് മുസ്ലിങ്ങളുടെ ചിത്രം, വസ്തുനിഷ്ഠമായി അവ തരിപ്പിക്കുന്നതിൽ ചില ചരിത്രകാരൻമാർ പ്രകടിപ്പിക്കുന്ന വിമുഖത അക്ഷന്തവ്യമാണ്. ഇസ്ലാമിനെക്കുറിച്ചും മുസ്ലിങ്ങളെക്കുറിച്ചും പ്രചരി പ്പിക്കപ്പെട്ടിട്ടുള്ള തെറ്റിദ്ധാരണകൾ ഇന്ന് നിരവധിയാണ്. ഈ തെറ്റിദ്ധാര ണകൾ അകറ്റുവാനും ഇസ്ലാമിനെക്കുറിച്ചും മുസ്ലിങ്ങളെക്കുറിച്ചും കൂടു തൽ അറിവു നൽകാനും ഏറെക്കുറെ സഹായകമായ തരത്തിലുള്ള സമഗ്രവും ഗഹനവുമായ ഒരു പഠനമാണ് “ഇസ്ലാമികദർശനം" എന്ന ഈ ഗ്രന്ഥം. പ്രൊഫ. സയ്യിദ് മൊഹിദീൻ ഷാ, ടി.പി. കുട്ടിയാരും പ്രൊഫ. വി. മുഹമ്മദ് എന്നിവരടങ്ങിയ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെയും മറ്റു ചില പണ്ഡിതൻമാരുടെയും ദീർഘകാലത്തെ നിസ്തന്ദ്ര പരിശ്രമഫലമായിട്ടാണ് ഈ ഗ്രന്ഥം രൂപം കൊണ്ടിട്ടുള്ളത്. ഇസ്ലാംമതം; ദൈവം; ഖുർആൻ, പ്രവാചകൻ ജീവിതവും ദൗത്യവും, ശരീഅത്ത്, ഇസ്ലാം ലോകത്തിൽ, ഇസ്ലാം ഇന്ത്യയിൽ എന്നിങ്ങനെ ഏഴു ഭാഗങ്ങളും ഓരോ ഭാഗത്തിലും പല അധ്യായങ്ങളുമായിട്ടാണ് ഇതിലെ വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇസ്ലാം മതത്തെക്കുറിച്ച് കൂടുതൽ ഗ്രഹിക്കുന്നതിനും ആ മതത്തിനെതിരായി പരന്നിട്ടുള്ള തെറ്റി ദ്ധാരണകൾ നീക്കുന്നതിനും മുസ്ലീങ്ങൾക്കെന്നപോലെ ഇതരമത സ്ഥർക്കും വിദ്യാർഥികൾക്കും ഈ ഗ്രന്ഥം ഏറെക്കുറെ സഹായകമാ കുന്നതാണ്.
Author | A GROUP OF AUTHORS |
---|---|
Publisher/Distributor | Kerala Bhasha Institute |
Category | ISLAMIC THOUGHT-RELIGION & CULTURE |
Pages | 1020 |
0 review for ISLAMIKADARSHANAM