x
(0 review)

MALAYALI BALYATHINTE MANAMNIRACHA KATHAKAL - ( PRE PUBLICATION )5 VOLUMES|മലയാളി ബാല്യത്തിന്റെ മനംനിറച്ച കഥകൾ

Author:    A Group Of Writers

Category:    Literature

3999.003999.00

Availability: Out of Stock

Pages: 3000

Quantity:0
അപ്പൂപ്പന്‍താടിയും കുന്നിക്കുരുവും മയില്‍പ്പീലിത്തുണ്ടും പോലെ മലയാളിബാല്യം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പുസ്തകങ്ങള്‍ പുതുതലമുറകള്‍ക്കായി 5 വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയാണ്. 3,999 രൂപ മുഖവിലയുള്ള പുസ്തകം 2,499 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. മാലിയുടെ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന കൃതി മുതല്‍ എം.ടി. വാസുദേവന്‍ നായരുടെ ‘തന്ത്രക്കാരി’ എന്ന കൃതി വരെ വായിച്ചാലും വായിച്ചാലും മതിവരാത്ത 30 കൃതികളാണ് 5 വാല്യങ്ങളിലായി ബഹുവര്‍ണ്ണ ചിത്രങ്ങളോടെ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ ബാലസാഹിത്യകൃതികള്‍ വായിച്ചുവളര്‍ന്നവരാണ് ഇന്ന് ഏറെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ മൂന്നു തലമുറകള്‍. ഓരോ തലമുറയും പില്‍ക്കാല തലമുറകള്‍ക്കായി ഈ കൃതികള്‍ വായിക്കാന്‍ കൊടുത്തു. അവര്‍ ഇപ്പോഴും ഇവ വായിച്ചു കൊണ്ടിരിക്കുന്നു. ഈ കൃതികള്‍ ഒന്നിച്ച് ബാല്യകാലത്തിനായി സമര്‍പ്പിക്കുകയാണ് ഇപ്പോള്‍ ഡി സി ബുക്‌സ്. മലയാളിബാല്യങ്ങളുടെ ഭാവനാലോകത്തെയും ആശയലോകങ്ങളെയും വിജ്ഞാന കുതുകത്തെയും ജിജ്ഞാസയെയും ധാര്‍മ്മികബോധത്തെയും സാമൂഹ്യബോധത്തെയും ജീവിതമൂല്യങ്ങളെയും ഉത്തേജിപ്പിച്ച കൃതികള്‍. മാലി, കുഞ്ഞുണ്ണി, പി.നരേന്ദ്രനാഥ്, മുട്ടത്തു വര്‍ക്കി, എം.ടി. വാസുദേവന്‍ നായര്‍, നന്തനാര്‍, സുമംഗല, വി.പി.മുഹമ്മദ്, പ്രൊഫ.എസ്.ശിവദാസ് എന്നീ എഴുത്തുകാരുടെ കുട്ടികള്‍ക്കായുള്ള ഏറ്റവും മികച്ച കൃതികള്‍. 30 കൃതികള്‍ 5 വാല്യങ്ങള്‍ • ഉണ്ണികളേ ഒരു കഥ പറയാം • അരക്കച്ചാരും രസികച്ചാരും • മാണിക്യക്കല്ല് • സര്‍ക്കസ്സ് • ഒരു കുടയും കുഞ്ഞുപെങ്ങളും • വികൃതിരാമന്‍ • കുഞ്ഞിക്കൂനന്‍ • മനസ്സറിയും യന്ത്രം • ഇത്തിരിക്കുഞ്ഞന്‍ • കുറ്റിപ്പെന്‍സില്‍ • പോരാട്ടം • ഉണ്ണിക്കുട്ടന്റെ ഒരു ദിവസം • കൊച്ചുനീലാണ്ടന്‍ • കിഷ്‌കിന്ധ • പങ്ങുണ്ണി • കുഞ്ഞായന്റെ കുസൃതികള്‍ • ജന്തുസ്ഥാന്‍ • ജീവനുള്ള പ്രതിമ • സര്‍വ്വജിത്തും കള്ളക്കടത്തും • നെയ്പ്പായസം • പാക്കനാരുടെ മകന്‍ • അമ്മയുടെ ഉമ്മ • പഞ്ചതന്ത്രം • രഹസ്യം • തങ്കക്കിങ്ങിണി • മുത്തുസഞ്ചി • മഞ്ചാടിക്കുരു • വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം • ദയ എന്ന പെണ്‍കുട്ടി • തന്ത്രക്കാരി എന്തുകൊണ്ട് ഈ കൃതികള്‍ കുട്ടികള്‍ വായിക്കണം? നിങ്ങളുടെ കുട്ടികളിലെ ഭാവനാശേഷിയെ വളര്‍ത്തി ജീവിതത്തിലുടനീളം സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കാനുതകുന്നകൃതികള്‍. നിങ്ങളുടെ കുട്ടികളിലെ ആശയലോകത്തെയും വിജ്ഞാനകുതുകത്തെയും അന്വേഷണത്വരയെയും വളര്‍ത്താനുതകുന്ന കൃതികള്‍ കുട്ടികളില്‍ സാമൂഹ്യബോധവും ധാര്‍മ്മികബോധവും വ്യക്തിത്വബോധവും വളര്‍ത്തുന്ന കൃതികള്‍ ജീവിതവിജയത്തിനും സാമൂഹ്യവിജയത്തിനും വ്യക്തിത്വവികാസത്തിനും വൈജ്ഞാനികവികാസത്തിനും പ്രാപ്തമാക്കുന്ന പുസ്തകങ്ങള്‍
AuthorA Group Of Writers
Publisher/DistributorDC Books
CategoryLiterature
Pages3000

0 review for MALAYALI BALYATHINTE MANAMNIRACHA KATHAKAL - ( PRE PUBLICATION )5 VOLUMES